പ്രതാപ്ഗഡിന്റെ ജില്ലാ ആസ്ഥാനമാണ് ബേലപ്രതാപ്ഗഡ്. സായ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ബേല ഭവാനിക്ഷേത്രത്തിന്റെ പേരില്‍ നിന്നാണ് ഈ പേര് വന്നത്. ശ്രീരാമന് പ്രഭാതത്തില്‍ ഈ നദി മുറിച്ച് കടക്കുമ്പോള്‍ ഇവിടെ നിന്ന് ദേവിയെ വന്ദിച്ചെന്നാണ് വിശ്വാസം. പില്ക്കാലത്താണ് ഇവിടെ ക്ഷേത്രം പണിയുന്നത്.
ബേല പ്രതാപ്ഗഡ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ സുല്‍ത്താന്‍പൂര്‍ റോഡിലാണ് ഈ ക്ഷേത്രം. സ്റ്റേഷനില്‍ നിന്ന് റിക്ഷയില്‍ ക്ഷേത്രത്തിലെത്താം. വര്‍ഷം മുഴുവനും വിശ്വാസികളെത്തിച്ചേരുന്ന ഇവിടെ നവരാത്രി സമയത്ത് അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെടുന്നു.