പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു ക്ഷേത്രമാണിത്. ഇവിടുത്തെ പ്രതിഷ്ഠ വാസുകി എന്ന പാമ്പാണ്. ക്ഷേത്രത്തിന് മധ്യത്തിലായി ഒരു കല്പ്രതിമ വാസുകിയുടേതായി സ്ഥാപിച്ചിരിക്കുന്നു. പത്താം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഈ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ നിര്‍മ്മിതികള്‍ പതിനെട്ടാം നൂറ്റാണ്ടിലേതാണ്.
എല്ലാക്കാലത്തും ഭക്തര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ടെങ്കിലും നാഗപഞ്ചമി വേളയിലെ ഉത്സവത്തിനാണ് ഏറെ ആളുകളെത്തുന്നത്.