പ്രതാപ്ഗഡിലെ ലാല്‍ഗഞ്ച് അജാരയിലാണ് ഗുഷ്മേശ്വര്‍ നാധ് ധാം സ്ഥിതി ചെയ്യുന്നത്. ഇവിടം ഒരു പൗരാണിക തീര്‍ത്ഥാടന കേന്ദ്രമായാണ് പരിഗണിക്കപ്പെടുന്നത്. രാമായണകാലഘട്ടത്തില്‍ ഈ സ്ഥലത്ത് കൂടി ശ്രീരാമന് കടന്ന് പോയതായാണ് വിശ്വാസം. ഗോസ്വാമി തുളസീദാസിന്റെ രാമചരിതമാനസം എന്ന കൃതിയില്‍, അപൂര്‍വ്വമായി കാണപ്പെടുന്ന, ഈ ധാമിനടുത്തുള്ള കരീല്‍ വൃക്ഷത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.
ഈ ധാമിനടുത്ത് കൂടിയാണ് പുണ്യനദിയായ സായ് കടന്ന് പോകുന്നത്. വര്‍ഷം മുഴുവനും ഇവിടെ വിശ്വാസികളെത്തുകയും, സായ് നദിയില്‍ മുങ്ങി ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുന്നു.