പുരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ബ്രഹ്മഗിരിയിലുള്ള ഈ ക്ഷേത്രം കൃഷ്ണ ഭക്തരുടെ തീര്‍ഥാടന കേന്ദ്രമാണ്. സത്യയുഗ കാലഘട്ടത്തിലുള്ള ഇവിടെയുള്ള ഒരു കുന്നിന്‍ മുകളില്‍ നിന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനെ വിളിച്ച് ആരാധിച്ചുവെന്നാണ് വിശ്വാസം. ബ്രഹ്മാവിന്‍െറ ആരാധനയില്‍ സംപ്രീതനായി പ്രത്യക്ഷപ്പെട്ട വിഷ്ണു ഒരു കഷ്ണം കറുത്ത കല്ലില്‍ നാല് കരങ്ങളോട് കൂടിയ വിഷ്ണുരൂപം കൊത്തിയെടുക്കാന്‍ ആവശ്യപ്പെട്ടു.
ശംഖ്, ചക്രം, ദണ്ഡ്, താമര എന്നിവ ഓരോ കൈകളിലും ഏന്തിയ വിഷ്ണുരൂപമാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. അലര്‍നാഥ് ഭഗവാന്‍ എന്ന പേരിലാണ് മഹാവിഷ്ണു ഇവിടെ ആരാധിക്കപ്പെടുന്നത്. വിഷ്ണുവിന്‍െറ വാഹനമായ ഗരുഡനെ വിഗ്രഹത്തിന്‍െറ കാല്‍ക്കല്‍ കൈകള്‍ കൂപ്പി നില്‍ക്കുന്ന നിലയില്‍ കാണാം. കൃഷ്ണന്‍െറ പത്നിമാരായ രുക്മിണിയുടെയും സത്യഭാമയുടെയും ഒപ്പം ചൈതന്യ ഭഗവാന്‍െറയും വിഗ്രഹങ്ങളും ക്ഷേത്രത്തിനുള്ളില്‍ ഉണ്ട്. ചൈതന്യ ഭഗവാന്‍െറ രൂപം പതിഞ്ഞ കല്ലുകൊണ്ടുള്ള സ്ളാബ് ആണ് ഇവിടെയുള്ളത്. മഹാവിഷ്ണുവിന്‍െറ മുന്നില്‍ ആദ്യമായി ഇരുന്നപ്പോള്‍ കല്ല് ഉരുകിയതായാണ് വിശ്വാസം.



Click it and Unblock the Notifications