പുരിയെന്ന തീരദേശ നഗരം ലോകത്തിന് മുന്നില്‍ അറിയപ്പെടുന്നത് തന്നെ ഈ ക്ഷേത്രത്തിന്‍െറ പേരിലാണെന്ന് വേണമെങ്കില്‍ പറയാം. ഒഡീഷയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മൂന്ന് മൂര്‍ത്തികളാണുള്ളത്. ഈ പ്രപഞ്ചത്തിന്‍െറ മുഴുവന്‍ ദൈവമായ ജഗന്നാഥ ഭഗവാനെ കൂടാതെ ബലഭദ്ര ദേവന്‍, സുഭദ്ര ദേവി എന്നിങ്ങനെയാണ് ഇവിടത്തെ പ്രതിഷ്ഠ. അസംഖ്യം ഭക്തരാണ് ഈ ത്രിമൂര്‍ത്തികളുടെ അനുഗ്രഹം തേടി ഈ ക്ഷേത്ര നടയില്‍ എത്താറുള്ളത്.
പ്രൗഡിയുടെ പരിവേഷമണിഞ്ഞുള്ള ഈ ക്ഷേത്രത്തിന്‍െറ രൂപകല്‍പ്പനയും ആരിലും അല്‍ഭുതമുണര്‍ത്തുന്നതാണ്. ക്ഷേത്ര മണികളും, 65 അടി ഉയരത്തില്‍ പിരമിഡ് മാതൃകയിലുള്ള നിര്‍മിതിയും, കൃഷ്ണന്‍െറ ജീവിതം കൊത്തിവെച്ചിട്ടുള്ള ഭിത്തികളുമെല്ലാം ഭക്തരിലും സഞ്ചാരികളിലും പുരാതന കാലത്തെ നിര്‍മാണ വൈഭവമാണ് പകര്‍ന്ന് നല്‍കുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന രഥോല്‍സവ സമയത്താണ് ഇവിടെ കൂടുതല്‍ ഭക്തരെത്തുക. അലങ്കരിച്ച രഥങ്ങളില്‍ ജഗന്നാഥ ഭഗവാന്‍െറയും സുഭദ്രയുടെയും ബലഭദ്രയുടെയുമെല്ലാം വിഗ്രഹങ്ങള്‍ ഗുണ്ടിച്ച ക്ഷേത്രത്തിലേക്കും അവിടെ നിന്ന് ജഗന്നാഥ ക്ഷേത്രത്തിലേക്ക് തിരിച്ചും എത്തിക്കുകയാണ് ചെയ്യാറ്.



Click it and Unblock the Notifications