ഗ്രാന്‍റ് റോഡില്‍ ജഗന്നാഥ ക്ഷേത്രത്തിനും ഗുണ്ടിച്ച ക്ഷേത്രത്തിനും ഇടയിലാണ് മൗസിമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അര്‍ധാസിനി എന്നും അറിയപ്പെടുന്ന മൗസിമാ ദേവി ജഗന്നാഥ ഭഗവാന്‍െറ മാതാവിന്‍െറ സഹോദരിയാണെന്നാണ് വിശ്വാസം. മുമ്പ് കടല്‍ക്ഷോഭം ഉണ്ടയ സമയം വെള്ളപ്പൊക്കത്തില്‍ നിന്ന് പുരിയെ രക്ഷിക്കാന്‍ കടല്‍വെള്ളത്തില്‍ പകുതിയും ദേവി കുടിച്ചുതീര്‍ത്തുവത്രേ. കല്‍പ്പമോചന ശിവന്‍െറ കൂടെ പുരിയെ രാവും പകലും കാത്തുരക്ഷിക്കുന്നത് മൗസിമ ദേവിയാണെന്നാണ് വിശ്വാസം. രഥോല്‍സവ സമയം ആയിരകണക്കിന് ഭക്തരാണ് ഇവിടെ എത്താറ്. ഈ സമയം ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്ന രഥങ്ങളില്‍ ബലഭദ്രയുടെയും സുഭദ്രയുടെയും പ്രതിഷ്ഠകള്‍ ഉള്ളവ നേരെ ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ജഗന്നാഥ ഭഗവാന്‍െറ രഥം കുറച്ചുസമയം മൗസിമ ക്ഷേത്രത്തിന് മുന്‍വശം നിര്‍ത്തിയിടും. തന്‍െറ മാതാവിന്‍െറ സഹോദരിയുടെ കൈയില്‍ നിന്ന് പോദാ പിതാ എന്നറിയപ്പെടുന്ന കേക്ക് വാങ്ങിയ ശേഷമേ ജഗന്നാഥ ഭഗവാന്‍െറ രഥം ഇവിടം വിടൂ. മഹാസപ്തമി, മഹാനവമി ദിവസങ്ങളിലും ഇവിടെ ധാരാളം ഭക്തര്‍ എത്താറുണ്ട്.



Click it and Unblock the Notifications