സ്വര്‍ഗത്തിലേക്കുള്ള കവാടം എന്ന് അര്‍ഥമുള്ള ഈ സ്ഥലം ഹൈന്ദവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന സ്ഥലമാണ്. കടലിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്ത് വെച്ച് മരണപ്പെടുന്നവരുടെ ആത്മാവിന് ഉടന്‍ മോക്ഷം ലഭിക്കുമെന്നും അവരെ സ്വര്‍ഗത്തിലേക്ക് നേരിട്ട് പ്രവേശിപ്പിക്കുമെന്നുമാണ് വിശ്വാസം.
സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ഭക്തരും സഞ്ചാരികളും ഇവിടെയത്തൊറുണ്ട്. ഇവിടെ കടലില്‍ കുളിച്ചാല്‍ മുക്തി ലഭിക്കുമെന്ന വിശ്വാസം കണക്കിലെടുത്ത് സന്ദര്‍ശകര്‍ കടലില്‍ ഇറങ്ങുന്ന കാഴ്ച ഇവിടെ പതിവാണ്. പുണ്യ തടിയായ ബ്രഹ്മദാരു ഈ തീരത്താണ് അടുത്തതെന്ന വിശ്വാസവും വിശ്വാസികളെ ആകര്‍ഷിക്കുന്നു.



Click it and Unblock the Notifications