സര്വ്വമതങ്ങളുടെയും ഐക്യത്തെ സൂചിപ്പിക്കുന്നതാണ് അമ്പത് അടി ഉയരമുള്ള ഈ സ്തൂപം. 1975 നവംബറിലാണ് ഈ സ്തൂപം നിര്‍മ്മിച്ചത്. ലോകത്ത് സമാധാനവും ശാന്തിയും വരുത്താന്‍വേണ്ടിയാണ് സായിബാബ അവതാരമെടുത്തതെന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഈ സ്തൂപം നിര്‍മ്മിച്ചത്. പ്രശാന്തി നിലയത്തില്‍ ഭഗവാന് ശ്രീ സത്യസായി സേവ ഒര്‍ഗനൈസേഷന്റെ ആഗോള സമ്മേളനം നടക്കുന്ന വേളയിലാണ് ഈ സ്തൂപം നിര്‍മ്മിച്ചത്.