സായി ബാബയുടെ മുത്തച്ഛനായിരുന്ന കൊണ്ടമ രാജു പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ശ്രീകൃഷ്ണന്റെ പത്‌നിയായിരുന്ന സത്യഭാമയാണ് ഇവിടുത്തെ പ്രതിഷ്ഠ. ക്ഷേത്രത്തില്‍ കൃഷ്ണന്റെ വിവിധ തരത്തിലുള്ള രൂപങ്ങള്‍ കാണാം. ശ്രീകോവിലിനുള്ളില്‍ സത്യഭാമയുടെ 3അടി ഉയരമുള്ള പ്രതിഷ്ഠയാണുള്ളത്. സത്യഭാമയുടെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിതെന്നാണ് പറയുന്നത്.
തനിയ്ക്ക് പാരിജാതപ്പൂക്കള്‍ കൊണ്ടുവരാന്‍ പോയ കൃഷ്ണനെയും കാത്തിരിക്കുന്ന സത്യഭാമയെ സ്വപ്‌നം കണ്ടതില്‍പ്പിന്നെയാണത്രേ കൊണ്ടമ രാജു ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കൃഷ്ണന്‍ വരാന്‍ വൈകുന്നതില്‍ ആകുലയായ സത്യഭാമ കരയുകയും കൊടുങ്കാറ്റില്‍ നിന്നും രക്ഷപ്പെടാനായി ഒരു അഭയസ്ഥാനം കാണിച്ചുതരണമെന്ന് സ്വപ്‌നത്തില്‍ രാജുവിനോട് ആവശ്യപ്പെടുകയും ചെയ്തുവത്രേ.



Click it and Unblock the Notifications