ആദ്യകാലത്ത്, ഗോദാവരി നദിക്ക് കുറുകെ അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് എന്‍ജിനീയറായ സര്‍ ആര്‍തര്‍ കോട്ടണിന്റെ സ്‌മരണാര്‍ത്ഥം സ്ഥാപിച്ച മ്യൂസിയമാണിത്. ദൗളേശ്വരം അണക്കെട്ട് നിര്‍മ്മിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ജലവിതരണത്തിനായി അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നത് അടക്കമുള്ള നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്ക് പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്. ആര്‍തര്‍ കോട്ടണ്‍ ഡെല്‍റ്റ ആര്‍ക്കിടെക്ട് എന്നും അറിയപ്പെടുന്നു.
ആന്ധ്രാപ്രദേശിലെ മിക്കസ്ഥലങ്ങളിലും ജലസേചന സൗകര്യം ഒരുക്കിയതിന് നന്ദി പറയേണ്ടതും ബ്രിട്ടീഷുകാരനായ ഈ എന്‍ജിനീയര്‍ക്കാണ്. സിവില്‍ എന്‍ജിനീയറിംഗുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന ഏക മ്യൂസിയമാണ് സര്‍ ആര്‍തര്‍ കോട്ടണ്‍ മ്യൂസിയം. സര്‍ ആര്‍തര്‍ കോട്ടണിന്റെ അപൂര്‍വ്വ ഫോട്ടോകളും ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡാം നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന പണിയായുധങ്ങളും ഇവിടെ സംരക്ഷിച്ചു പോരുന്നു.



Click it and Unblock the Notifications