വലിയ രണ്ട് ഗ്രന്ഥശാലകളായിരുന്ന വസുരായ ഗ്രന്ഥാലയവും രത്‌നകവി ഗ്രന്ഥാലയവും ഒന്നിച്ചു ചേര്‍ത്ത് നിര്‍മ്മിച്ച അതിബൃഹത്തായ ഗ്രന്ഥശാലയാണ് ശ്രീ ഗൗതമി ഗ്രന്ഥാലയം. വസുരായ ഗ്രന്ഥാലയം സ്ഥാപിച്ചത് വസുദേവ സുബ്ബരായഡുവും രത്‌ന്‌കവി ഗ്രന്ഥാലയം സ്ഥാപിച്ചത് കൊക്കൊണ്ട വെങ്കട്ടരത്‌നവും ആയിരുന്നു. 1898ല്‍ ശ്രീ ഗൗതമി ഗ്രന്ഥാലയത്തിന് ആ പേര് നല്‍കുകയും 1920ല്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു.
പുസ്‌തകങ്ങളുടെയും കൈയെഴുത്ത് പ്രതികളുടെയും വന്‍ശേഖരം കൊണ്ട് പ്രശസ്‌തമാണ് ഈ ഗ്രന്ഥശാല. അപൂര്‍വ്വങ്ങളായ നിരവധി പുസ്‌തകങ്ങളുടെയും കൈയെഴുത്ത് പ്രതികളുടെയും യഥാര്‍ത്ഥ പതിപ്പുകള്‍ ഇവിടെ കാണാം. നിരവധി ഭാഷകളിലുള്ള അറുപതിനായിരത്തോളം പുസ്‌തകങ്ങള്‍ ഇവിടെയുണ്ട്. പൊതുഅവധി ദിവസങ്ങളും വ്യാഴാഴ്‌ചകളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടുമണി വരെ ശ്രീ ഗൗതമി ഗ്രന്ഥാലയം പ്രവര്‍ത്തിക്കും.



Click it and Unblock the Notifications