രാജമുണ്ട്രിയിലെ മറ്റൊരു പ്രശസ്‌തമായ ക്ഷേത്രമാണ് ശ്യാമളാംബ അമ്മാവരി ദേവസ്ഥാനം. സോമലമ്മ അമ്മാവരു ദേവിയുടെ വിഗ്രഹം മാറ്റിയാണ് ഇവിടെ ശ്യാമളാംബ ദേവീ പ്രതിഷ്‌ഠ നടത്തിയതെന്ന് പറയപ്പെടുന്നു. പാര്‍വ്വതി ദേവിയുടെ ഒമ്പത് രൂപങ്ങളില്‍ ഒന്നാണ് സോമലമ്മ അമ്മാവരു. ചാലൂക്യവംശത്തിലെ രാജാക്കന്മാര്‍ ദേവിയെ ആരാധിക്കുകയും ദേവിക്ക് കാണിക്കകള്‍ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു, പ്രത്യേകിച്ച് നരേന്ദ്ര രാജാവ്.
അദ്ദേഹം ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും മുന്തിയ പരിഗണന നല്‍കിയിരുന്നു. തെലുങ്ക് പുതുവര്‍ഷത്തോട് അനുബന്ധിച്ച് നടക്കുന്ന ഉഗാഡി ഉത്സവ സമയമാണ് ക്ഷേത്ര സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. മാര്‍ച്ച് മാസത്തിലാണ് ഉഗാഡി ഉത്സവം നടക്കുന്നത്. ഇവിടുത്തെ മറ്റു പ്രധാനപ്പെട്ട ആഘോഷങ്ങളാണ് നവരാത്രലുവും കനുമസേവയും. ഇവ യഥാക്രമം സെപ്‌റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ആഘോഷിക്കുന്നത്.



Click it and Unblock the Notifications