ഗാന്ധിജിയുടെ പിതാവായിരുന്ന കരംചന്ദ് ഗാന്ധി, കാബാ ഗാന്ധി എന്ന പേരിലും അറിയപ്പെട്ടിരുന്നു. പരമ്പരാഗതമായ ഈ വീട്ടിലാണ് കാബാ ഗാന്ധി താമസിച്ചിരുന്നത്. ഗാന്ധിജിയുടെ കുട്ടിക്കാലവും ഇവിടെയായിരുന്നു. ഗാന്ധി സ്മൃതി എന്ന പേരില്‍ ഇപ്പോളിത് ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. ഗാന്ധിജിയുമായി ബന്ധപ്പെട്ട ഫോട്ടോകളും, കരകൗശലവസ്തുക്കളും, ഗാന്ധിജിയുടെ ശേഖരങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. ആഴ്ചയില്‍ ആറ് ദിവസവും ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ ഇവിടെ പ്രവേശനം ലഭിക്കും.



Click it and Unblock the Notifications