റജൗറി നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഈ പ്രമുഖ മുസ്ലിം തീര്‍ഥാടന കേന്ദ്രം സ്ഥിതി ചെയ്യൂന്നത്. ഇവിടെ നിന്ന് താഴെയാണ് ദര്‍ഹാല്‍ നള സ്ഥിതി ചെയ്യുന്നത്. ഫത്തേഹ്പൂരിലെ ഗുജ്ജാര്‍ കുടുംബാംഗമായിരുന്ന സൂഫി സന്യാസി ഗഞ്ജി സാഹിബിനെയാണ് ഇവിടെ ഖബറടക്കിയിരിക്കുന്നത്. ലോക സമാധാനം എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്‍െറ ഖബറിടത്തില്‍ എല്ലാ വര്‍ഷവും ഒക്ടോബറില്‍ ആദ്യ ആഴ്ച നടക്കുന്ന ഉറൂസില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളാണ് എത്താറ്.



Click it and Unblock the Notifications