ലോകപ്രശസ്തമായ മൈസൂര്‍പട്ടിന്റെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് രാമനഗരം മാര്‍ക്കറ്റ്. ആദായവിലയ്ക്ക് നല്ല പട്ട് സ്വന്തമാക്കാനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദേശികളടക്കമുള്ളവര്‍ ഇവിടെയത്തുന്നു. സില്‍ക്ക് കൃഷിക്കും പ്രശസ്തമാണ് സില്‍ക്ക് സിറ്റി എന്നറിയപ്പെടുന്ന രാമനഗരം. ഇവിടെയുള്ള ആളുകളുടെ പ്രധാന തൊഴിലും സില്‍ക്ക് കൃഷിതന്നെയാണ്. ഏഷ്യയിലെ രണ്ടാമത്തെ വലിയ കൊക്കൂണ്‍ മാര്‍ക്കറ്റ് കൂടിയാണ് രാമനഗരം.



Click it and Unblock the Notifications