ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിന് വടക്ക് വശത്തായി കാണപ്പെടുന്ന ചെറിയൊരു കുന്നാണ് ഗന്ധമാതന പര്‍വ്വതം. രാമേശ്വരത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ നടന്നാല്‍ കുന്നിന്‍ മുകളില്‍ എത്താം. രാമേശ്വരത്തെ ഏറ്റവും ഉയരമുള്ള കൊടുമുടി കൂടിയാണിത്. കുന്നിന്‍ മുകളില്‍ ഒരു ക്ഷേത്രമുണ്ട്. രാമര്‍പാദം ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.
ഗന്ധമാതന പര്‍വ്വതത്തിലേക്കുള്ള വഴിയില്‍ ഇരു നിലകളുള്ള നടപ്പുരയുണ്ട്. ഇവിടെ രാമന്റെ പാദം മുദ്രണം ചെയ്‌ത ഒരു ചക്രം കാണാന്‍ കഴിയും. കുന്നിന്‍ മുകളിലേക്കുള്ള വഴിയിലും ഒരു ക്ഷേത്രമുണ്ട്. രാവണന്‍ തട്ടി കൊണ്ട് പോകുന്ന സമയത്ത് സീത താഴേക്കിട്ട ആഭരണം ഹനുമാന്‍ കണ്ടെത്തിയ സ്ഥലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആണ് വിശ്വാസം.
ഈ കുന്നിന്‍ മുകളില്‍ നിന്നാല്‍ രാമേശ്വരം ദ്വീപിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയും. പച്ചപ്പണിഞ്ഞ ദ്വീപിനെ പുണര്‍ന്ന് കിടക്കുന്ന നീലക്കടല്‍ ഒരു കാഴ്‌ച തന്നെയാണ്. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികള്‍ ഇവിടേക്ക് കൂട്ടംകൂട്ടമായി എത്തുന്നു.



Click it and Unblock the Notifications