ശ്രീ രാമനാഥസ്വാമി ക്ഷേത്രമാണ് രാമേശ്വരത്തിന്റെ പ്രശസ്‌തിക്ക് ഏറ്റവും പ്രധാനപ്പെട്ട കാരണം. രാമേശ്വരത്തെ സംബന്ധിച്ച് ഇത് ഒരു ക്ഷേത്രം മാത്രമല്ല, നഗരത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവനാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും അനുഗ്രഹം തേടി ഇവിടം സന്ദര്‍ശിക്കുന്നത്. രാജ്യത്തെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്ന് എന്ന പ്രശസ്‌തിയും ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിനുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ജ്യേതിര്‍ലിംഗത്തിന്റെ രൂപത്തിലാണ് ശിവനെ പൂജിക്കുന്നത്. ഇവിടങ്ങളില്‍ ശിവന്റെ വിഗ്രഹങ്ങളില്‍ പൂജ നടത്താറില്ല.
ഈ ക്ഷേത്രത്തിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യന്മാരാണ് ഇന്ന് കാണുന്ന രൂപത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. നിര്‍മ്മാണ ശൈലിയും ശില്‍പ്പചാരുതയും ക്ഷേത്രത്തെ മനോഹരമാക്കുന്നു. എന്നാല്‍ മതപരമായ പ്രാധാന്യം തന്നെയാണ് ഇവിടേക്ക് വിശ്വാസികളെ ആകര്‍ഷിക്കുന്നത്.



Click it and Unblock the Notifications