രാമേശ്വരം ജില്ലയിലാണ് ജലപക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. എല്ലാ വര്‍ഷവും ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇവിടെ ധാരാളം ജലപക്ഷികള്‍ എത്താറുണ്ട്. അതിനാല്‍ തന്നെ പക്ഷികളെ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഈ സാങ്ക്ച്വറി സന്ദര്‍ശനം ഒഴിവാക്കാനാകില്ല. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പക്ഷികളെയും ദേശാടനപക്ഷികളെയും ഇവിടെ കാണാനാകും.
പ്രാദേശികമായി കാണപ്പെടുന്ന പക്ഷികളെ വര്‍ഷത്തില്‍ എല്ലായ്പ്പോഴും കാണാവുന്നതാണ്. അവ പ്രധാനമായും ആഹാരം തേടിയാണ് ഇവിടെ എത്തുന്നത്. എന്നാല്‍ ദേശാടനപക്ഷികള്‍ ഇവിടം സന്ദര്‍ശിക്കുന്നത് പ്രജനനത്തിന് വേണ്ടിയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും കൂട്ടത്തോടെ പക്ഷികള്‍ ഇവിടെ എത്താറുണ്ട്. അതുകൊണ്ട് തന്നെ അപൂര്‍വ്വ സുന്ദരങ്ങളായ പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. സാധാരണഗതിയില്‍ വടക്ക്- കിഴക്കന്‍ മണ്‍സൂണിനോട് അനുബന്ധിച്ചാണ് ഇവ എത്തുന്നത്.
പക്ഷികളുടെ സ്വഭാവരീതികള്‍ പഠിക്കുന്നതിനും മറ്റുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷിനിരീക്ഷകര്‍ ഇവിടെ എത്തുന്നത് പതിവാണ്. പക്ഷി സങ്കേതത്തില്‍ തന്നെ കിളികള്‍ക്ക് ഇഷ്ടപ്പെട്ട ചില സ്ഥലങ്ങളുണ്ട്. അത്തരം സ്ഥലങ്ങള്‍ അടയാളപ്പെടുത്തി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് സഞ്ചാരികള്‍ക്ക് സഹായകരമാണ്. ഈ സ്ഥലങ്ങളില്‍ പക്ഷികളുടെ കൂടുകള്‍ ധാരാളമായി കാണാന്‍ സാധിക്കും. പക്ഷി സങ്കേതം സന്ദര്‍ശിക്കുന്നവര്‍ ബൈനോക്കുലറുകള്‍ എടുക്കാന്‍ മറക്കരുത്.