റാഞ്ചി നഗരത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഹന്ദ്രു വെള്ളച്ചാട്ടം. റാഞ്ചി പുരുലിയ ദേശീയപാതയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സ്വര്‍ണരേഖ നദി 320 അടി മുകളില്‍ നിന്നാണ് ഇവിടെ പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെയൊരു കുളമുണ്ട്. സന്ദര്‍ശകര്‍ക്ക് ഇതില്‍ കുളിക്കാം.വളരെ മനോഹരമായൊരു ട്രക്കിങ് സ്ഥലം കൂടിയാണിത്. സാഹസിക യാത്രക്കാര്‍ ഇവിടം സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്. മഴക്കാലത്ത് ഭയപ്പെടുത്തുന്ന അന്തരീക്ഷമാണ് ഇവിടെയെങ്കില്‍ വേനല്‍ക്കാലം മനോഹരമായ പിക്‌നിക് സ്ഥലം കൂടിയാണിത്.



Click it and Unblock the Notifications