സമുദ്ര നിരപ്പില്‍ നിന്നും 2140 അടി മുകളിലായി റാഞ്ചി മലയില്‍ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രമാണ് പഹരി മന്ദിര്‍. പരാതന കാലത്ത് ഫാന്‍്‌സി ടോങി എന്നാണ് മല അറിയപ്പെട്ടിരുന്നത്. സ്വാതന്ത്രസമരസേനാനികളെ ഇവിടെ തൂക്കിലേറ്റിയിട്ടുണ്ട്. ഇവരുടെ ഓര്‍മ്മയ്‌ക്കായി ഇവിടെ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താറുണ്ട്.
ഈ ക്ഷേത്രത്തിന് 300 പടികളുണ്ട്. റാഞ്ചി നഗരത്തെ പൂര്‍ണമായി കാണാന്‍ ഇവിടെ നിന്നും പറ്റും. ശ്രാവണ മാസത്തില്‍ ഇവിടെ വലിയ തിരക്കായിര്‌ക്കും. വിശ്വാസികള്‍ വിഗ്രഹത്തില്‍ ഈ കാലയളവില്‍ ജലധാര നടത്താറുണ്ട്.



Click it and Unblock the Notifications