പാര്‍ക്കിലെ പക്ഷികളുടെയും മൃഗങ്ങളുടെയും ദാഹശമനികളായ് വര്‍ത്തിക്കുന്ന തടാകങ്ങള്‍,അവിടത്തെ ആവാസ വ്യവസ്ഥയുടെ ആണിക്കല്ലാണ്. രണ്‍തമ്പോറിലെ 'മാലിക് താലാബ്', വലിയൊരു പക്ഷിസഞ്ചയത്തിന്റെ ആവാസ കേന്ദ്രമാണ്. പ്‌ളവേഴ്‌സ്, മൂര്‍ ഹെന്‍സ്, ഹെരോണ്‍സ്, സ്‌റ്റോര്‍ക്‌സ് എന്നിവയ്‌ക്കൊപ്പം പൊന്മാനുകളും പരുന്തുകളും വാത്തുകളും ഇവിടെ വന്നുപോകുന്നു. തടാക തീരങ്ങളില്‍ അര്‍ദ്ധ സുഷുപ്തിയില്‍ കിടക്കുന്ന മുതലകളും വെള്ളം കുടിക്കാനെത്തുന്ന കടുവകളും നിത്യ കാഴ്ചയാണ്.



Click it and Unblock the Notifications