'പ്രൊജക്ട് ടൈഗറി'നെ കുറിച്ചുള്ള ബോധവത്കരണവും വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണ പ്രാധാന്യവും ജനഹൃദയങ്ങളില്‍ ഉണര്‍ത്താന്‍ ലക്ഷ്യമിട്ട് സവായ് മധുപൂരില്‍ സ്ഥാപിതമായ സ്കൂളാണ് 'രണ്‍തമ്പോര്‍ സ്കൂള്‍ ഓഫ് ആര്‍ട്ട്'. സമീപ ജില്ലകളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമുള്ളവരാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍. ഇവരുടെ ഈ ഉദ്യമം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.