രണ്തമ്പോറിന് 25 കിലോമീറ്റര്‍ അകലെയായി സ്തിഥി ചെയ്യുന്ന 'സുരവെല്‍ തടാക'ത്തിന്റെ മാസ്മരിക സൌന്ദര്യം സന്ദര്‍ശകരുടെ ഉള്ളുലയ്ക്കുന്നതാണ്. പക്ഷികളുടെ പറുദീസയായ ഈ പൊയ്ക ശൈത്യകാലത്ത് അനേകം ദേശാടനക്കിളികളുടെ കളിത്തൊട്ടിലാണ്. ഞാറപ്പക്ഷികള്‍,കൊക്കുകള്‍, വാത്തുകള്‍, ഫ്ളെമിങ്ങുകള്‍...ഇവയുടെ ചിലമ്പലിന്റെ അകമ്പടിയോടെ അരങ്ങേറുന്ന ഒരു സുവര്‍ണ്ണ സൂര്യോദയവും അസ്തമയവും സുരവെല്‍ തടാകത്തിന്റെ തീരങ്ങളില്‍ സുരലോക പ്രതീതിയുണര്‍ത്തും.