Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റി ഭോയ്

റി ഭോയ് - പ്രകൃതിയുടെ മടിത്തട്ടിലേക്ക്

16

മേഘാലയയിലെ പതിനൊന്ന് ജില്ലകളിലൊന്നാണ് റി ഭോയ്. നോങ്ക്പോയാണ് ഈ ജില്ലയുടെ ആസ്ഥാനം. സൗത്ത് ഗാരോ ഹില്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം ജനങ്ങള്‍ പാര്‍ക്കുന്ന മേഘാലയയിലെ സ്ഥലമാണിത്. കിഴക്കന്‍ ഖാസി കുന്നുകളിലാണ് ഈ സ്ഥലം.

ഉമിയം തടാകമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ബാരപാനി എന്നാണ് ഇത് അറിയപ്പെടുന്നത്. മനുഷ്യനിര്‍മ്മിതമായ ഈ തടാകത്തോട് ചേര്‍ന്ന് ഒരു ജലവൈദ്യുത നിര്‍മ്മാണകേന്ദ്രവുമുണ്ട്. സ്പോര്‍ട്സുമായി ബന്ധപ്പെട്ടും ഈ തടാകം പ്രസിദ്ധമാണ്. കയാകിങ്ങ്, വാട്ടര്‍ സൈക്ലിംഗ്, ബോട്ടിങ്ങ് എന്നിവ സന്ദര്‍ശകര്‍ക്ക് ഇവിടെ ആസ്വദിക്കാം. പിക്നിക്കിന് പറ്റിയ ഒരിടമാണ് ലം നെഹ്റു പാര്‍ക്ക്. ലം സോപെറ്റ്ബ്നെങ്ങ്, ഡിയെങ്കി പീക്ക്, ഡ്വാര്‍ക്ക്യുയിഡ് എന്നിവ് ഇവിടുത്തെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.

സന്ദര്‍ശനയോഗ്യമായ കാലം

വേനല്‍ക്കാലമാണ് റി ഭോയ് സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഈ കാലം വരണ്ടതും, കാഴ്ചകള്‍ കാണാന്‍ അനുയോജ്യവുമാണ്.

എങ്ങനെ എത്തിച്ചേരാം?

ഷില്ലോങ്ങില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് റി ഭോയ് ജില്ലയുടെ ആസ്ഥാനമായ നോങ്ക്പോ. ഗുവാഹത്തി - ഷില്ലോങ്ങ് ഹൈവേയിലാണ് ഈ സ്ഥലം. നാഷണല്‍ ഹൈവേ 40 റിഭോയ് ജില്ലയുടെ കുറെ ഭാഗത്തുകൂടി കടന്ന് പോകുന്നു. ഗുവാഹത്തിയില്‍ നിന്ന് ബസിലോ, പ്രൈവറ്റ് ടൂറിസ്റ്റ് വാഹനങ്ങളിലോ നോങ്ക്പോയിലെത്താം.

റി ഭോയ് പ്രശസ്തമാക്കുന്നത്

റി ഭോയ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റി ഭോയ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റി ഭോയ്

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ 40 ആണ് റി ഭോയിലെ പ്രധാന പാത. ഈ പാത ഗുവാഹത്തിയെ ഷില്ലോങ്ങുമായി ബന്ധിപ്പിക്കുന്നു. ബസുകളും, ടൂറിസ്റ്റ് വാഹനങ്ങളും, ടാക്സികളും, ട്രക്കുകളും കടന്ന് പോകുന്ന ഏറെ തിരക്കുള്ള റോഡാണിത്. റോഡ് മാര്‍ഗ്ഗം ഷില്ലോങ്ങില്‍ നിന്നോ, ഗുവാഹത്തിയില്‍ നിന്നോ എളുപ്പത്തില്‍ നോങ്ക്പോയിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റി ഭോയിയില്‍ റെയില്‍വേ സ്റ്റേഷനില്ല. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 50 കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തിയിലാണ്. ഗുവാഹത്തിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് നോങ്ക്പോയിലെത്താം. ഏറെ തിരക്ക് അനുഭവപ്പെടുന്ന ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മേഘാലയയിലെ ഏക വിമാനത്താവളമായ ഉംറോയ്, റിം ഭോയ് ജില്ലയിലാണ്. ഉമിയം തടാകത്തിനരികെയാണിത്. ഇവിടെ നിന്ന് കൊല്‍ക്കൊത്തയിലേക്ക് ഒരു വിമാനം മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളൂ. ഗുവാഹത്തി എയര്‍പോര്‍ട്ടിലിറങ്ങി അവിടെ നിന്ന് ടാക്സിയില്‍ നോങ്ക്പോയിലെത്താനാവും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
05 Aug,Wed
Return On
06 Aug,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
05 Aug,Wed
Check Out
06 Aug,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
05 Aug,Wed
Return On
06 Aug,Thu