Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» രിബാന്ദര്‍

രിബാന്ദര്‍ - രാജകീയമായ തീരം

9

രാജാക്കന്മാരുടെ കാലത്തെ തുറമുഖമായിരുന്ന ബാന്ദര്‍ എന്ന പേരില്‍ നിന്നാണ് രിബാന്ദറിന് ഈ പേര് ലഭിച്ചത് എന്ന് കരുതപ്പെടുന്നു. പനജിയുടെ ഉള്‍നഗരമായ രിബാന്ദര്‍ ഇലാസ് ജില്ലയിലാണ്. ഏത് രാജാവാണ് രിബാന്ദറിന് ഈ പേര് നല്‍കിയത് എന്ന് വ്യക്തമല്ല. എങ്കിലും രിബാന്ദറിന്റെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്ന രീതിയിലാണ് ഇവിടെ നിരവധി പള്ളികളും ആശുപത്രികളും സംരക്ഷിച്ചുപോരുന്നത്.

ഏഷ്യയിലെ ആദ്യത്തെ ആശുപത്രി എന്ന് കരുതപ്പെടുന്ന ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇവിടെയാണ്. രിബാന്ദറിലെ മനോഹരമായ അസ്തമയക്കാഴ്ചകളാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ഘടകം എന്ന് എടുത്തുപറയേണ്ടതുണ്ട്. കച്ചവടവല്‍ക്കരണം അധികമൊന്നും നടന്നിട്ടില്ലാത്ത ഗോവന്‍ നഗരമാണ് രിബാന്ദര്‍. ഗോവന്‍ പ്രീസ്റ്റായിരുന്ന ഫാദര്‍ അന്റോണിയോ സേവ്യര്‍ ആള്‍വാറുമായി വളരെയധികം ബന്ധപ്പെട്ട സ്ഥലമാണിവിടം.

മണ്‌ഡോവി നദിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന രിബാന്ദറിലേക്ക് എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്. നിരവധി കാബുകളും മറ്റ് വാഹനങ്ങളും ഇവിടേക്ക് ലഭിക്കും. എന്നിരിക്കിലും പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ഒന്നുരണ്ട് ക്ഷേത്രങ്ങളിലും പള്ളികളിലും സന്ദര്‍ശിക്കാന്‍ കൂടെ തോന്നുന്നെങ്കില്‍ ഒരു ബൈക്ക് വാടകയ്‌ക്കെടുത്ത് സഞ്ചരിക്കുന്നതായിരിക്കും ഉത്തമം.

രിബാന്ദര്‍ പ്രശസ്തമാക്കുന്നത്

രിബാന്ദര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം രിബാന്ദര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം രിബാന്ദര്‍

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue