Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റിച്ചെന്‍പോങ്‌

റിച്ചെന്‍പോങ്‌ - മലയേറാന്‍ ഒരു സ്ഥലം

6

പശ്ചിമ സിക്കിമിലെ നിബിഢ വനങ്ങള്‍ക്ക്‌ സമീപം സ്ഥിതി ചെയ്യുന്ന റിച്ചെന്‍പോങ്‌ മലനിരകളാലും പ്രകൃതി ഭംഗിയാലും അറിയപ്പെടുന്ന സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 5576 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന റിച്ചെന്‍പോങ്‌ ചെറിയ ട്രക്കിങിന്‌ പറ്റിയ സ്ഥലമാണ്‌.

റിച്ചെന്‍പോങ്ങിലെ വ്യൂപോയിന്റുകള്‍

ശാന്തമായ കാലവസ്ഥയാലും പ്രകൃതി സൗന്ദര്യത്താലും മാത്രമല്ല റിച്ചെന്‍പോങ്‌ അറിയപ്പെടുന്നത്‌ കാഞ്ചന്‍ ജംഗ കൊടിമുടികളിലെ വ്യൂവ്‌ പോയിന്റുകളും ഇവിടേയ്‌ക്ക്‌ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്‌. കാഞ്ചന്‍ജംഗയിലെ തിരക്കേറിയ നഗരത്തില്‍ നിന്നും നിങ്ങള്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല എങ്കില്‍ അതിനവസരം നല്‍കുന്ന സ്ഥലമാണ്‌ റിച്ചെന്‍പോങ്‌.

റിച്ചെന്‍പോങ്ങിന്റെ ചരിത്ര പ്രാധാന്യം

ചരിത്ര പരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്‌ റിച്ചെന്‍പോങ്‌. സിക്കിമിലെ ചോഗ്യല്‍ രാജാവും ബ്രീട്ടിഷുകാരും തമ്മില്‍ യുദ്ധം നടന്ന സ്ഥലമാണിത്‌. ഈ പ്രദേശത്തെ ഏക ജലസ്രോതസ്സായിരുന്ന തടാകത്തില്‍ സിക്കിമിലെ ഗോത്രവര്‍ഗ്ഗക്കാരായിരുന്ന ലോപ്‌ച്ച വിഷം ചേര്‍ത്തത്‌ മൂലം നിരവധി ബ്രിട്ടീഷുകാര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെടാന്‍ കാരണമായിരുന്നു. ഇപ്പോഴും ഈ തടാകം വിഷമയമാണന്നാണ്‌ പറയപ്പെടുന്നത്‌.  അതിനാല്‍ ഈ തടാകം വിഷമയമായ തടാകം എന്നര്‍ത്ഥം വരുന്ന ബിക്‌-പോഖ്രി എന്നാണ്‌ അറിയപ്പെടുന്നത്‌.

റിച്ചന്‍പോങ്ങിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പ്രകൃതിയാല്‍ അനുഗ്രഹീതമായ ഈ സ്ഥലം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ എല്ലാം സമയം കണ്ടെത്താറുണ്ട്‌. പ്രകൃതിയസൗന്ദര്യം മാത്രമല്ല ഇവിടേയ്‌ക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ കാണാനുണ്ട്‌. റിച്ചെന്‍പോങ്‌ ആശ്രമം, മാഗ്ഗി ധാര, രബീന്ദ്ര സ്‌മൃതിവന്‍ തുടങ്ങിയവ റിച്ചെന്‍പോങ്ങിലെ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌.

റിച്ചെന്‍പോങ്‌ പ്രശസ്തമാക്കുന്നത്

റിച്ചെന്‍പോങ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റിച്ചെന്‍പോങ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റിച്ചെന്‍പോങ്‌

  • റോഡ് മാര്‍ഗം
    ഗാങ്‌ടോക്കില്‍ നിന്നും 16 കിലോമീറ്റര്‍ അകലെ ലെഗിഷിപ്പിന്‌ സമീപത്താണ്‌ റിച്ചെന്‍പോങ്‌ സ്ഥിതി ചെയ്യുന്നത്‌. ടാക്‌സി, ജീപ്പ്‌, സ്വകാര്യ വാഹനങ്ങള്‍ എന്നിവ ഇവിടേയ്‌ക്ക്‌ ലഭിക്കും
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    റിച്ചെന്‍പോങിന്‌ സമീപത്തുള്ള റയില്‍വെ സ്റ്റേഷന്‍ സിലിഗുരിയാണ്‌. പ്രധാന നഗരങ്ങളുമായി ഇവിടം ബന്ധപ്പെട്ടു കിടക്കുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സില്‍ഗുരിയ്‌ക്ക്‌ സമീപമുള്ള ബാഗ്‌ഡോഗ്ര വിമാനത്താവളമാണ്‌ റിച്ചെന്‍പോങ്ങിന്‌ സമീപമുള്ള വിമാനത്താവളം. മുംബൈ, ചെന്നൈ, ഗുവാഹത്തി, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും വിമാന സര്‍വീസുണ്ട്‌. ചില അന്താരാഷ്‌ട്ര വിമാനസര്‍വീസുകളും ഇവിടെ നിന്നുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed