ഋഷികേശിലെ പഴക്കം ചെന്ന ആരാധനാലയങ്ങളിലൊന്നാണ് ലക്ഷ്മണ ക്ഷേത്രം. രാമസോദരനായ ലക്ഷ്മണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഋഷികേശില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലത്തായി ഗംഗാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലക്ഷ്മണക്ഷേത്രത്തിന് സമീപത്തെ പ്രധാനപ്പെട്ട ഒരു കാഴ്ചയാണ് ഋഷികുണ്ഡ്. ഹിന്ദു പുരാണമനുസരിച്ച് രാവണനിഗ്രഹത്തിനുശേഷം സാക്ഷാല്‍ ശ്രീരാമന്‍ ഇവിടെയെത്തി ധ്യാനിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമസോദരനായ ലക്ഷ്മണന്‍ ഇവിടെ വച്ച് ഗംഗാനദിക്ക് കറുകെ കടന്നതായും പറയപ്പെടുന്നു. ലക്ഷ്മണ്‍ ജുല എന്ന പേരില്‍ ഒരു പാലവും ഇവിടെയുണ്ട്. 1889 ല്‍ നിര്‍മിക്കപ്പെട്ട ഈ പാലം പിന്നീട് 1924 ല്‍ പുനര്‍നിര്‍മിച്ചു.



Click it and Unblock the Notifications