വടക്കേ ഇന്ത്യയിലെ മറ്റ് പല നഗരങ്ങളേയും പോലെ ഹിന്ദു മതസ്ഥരുടെ പ്രധാന ആരാധനാലകേന്ദ്രം എന്ന നിലയില്‍ രോഹ്ട്ടക്കിലും രാധകൃഷ്ണക്ഷേത്രമുണ്ട്. പാക്കിസഥാനി മുസ്ലീം വിഭാഗമായ ജാട്ട് വിഭാഗക്കാര്‍ കൂടുതലുള്ള രോഹ്ട്ടക്കിലെ മാഹം നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍റിന് തൊട്ടടുത്തുള്ള ചിന്താല മോഹാല വാര്‍ഡുകളിലാണ് രാധകൃഷ്ണക്ഷേത്രമുള്ളത്.
ഹിമാലയത്തിന്‍റെ ചില ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്ന അത്യപൂര്‍വ്വമായ ഒരിനം കറുത്ത കല്ല് കൊണ്ടാണ് ഇവിടത്തെ ശ്രീകൃഷ്ണവിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.ഹോളിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം. രാധയും കൃഷ്ണനും മറ്റ് കൂട്ടകാരുമൊത്ത് കളികളില്‍ ഏര്‍പ്പട്ടതിന്‍റെ സ്മരണ പുതുക്കിക്കൊണ്ടാണ് ഇവിടത്തെ ഹോളി ആഘോഷം നടക്കുന്നത്.



Click it and Unblock the Notifications