ലോകത്തെ പല മുസ്ലീം പള്ളികളും ഒന്നുകില്‍ അത് സ്ഥാപിച്ചയാളുടെ അല്ലെങ്കില്‍ അത് നില്ക്കുന്ന സ്ഥലത്തിന്റെ പേരിലാണ് അറിയപ്പെടാറുള്ളത്. അതില്‍ നിന്നും വത്യസ്തമായി ലോകത്തെല്ലായിടത്തും ഒരേ പേരില്‍ അറിയപ്പെടുന്ന ഒരേയൊരു പള്ളിയാണ് ജമാമസ്ജിദ്. അത്തരത്തില്‍ ഒരു ജമാ മസ്ജിദ് രോഹ്ട്ടക്കിലെ മെയ്ഹാം നഗരത്തിലുമുണ്ട്.
ഈ പള്ളി ആര് സ്ഥാപിച്ചുവെന്നോ എപ്പോള്‍ സ്ഥാപിച്ചുവെന്നോ എന്നതിന് കൃത്യമായ രേഖ ഇതുവരെ ലഭ്യമായിട്ടില്ല. പള്ളിക്കകത്ത് സ്ഥാപനവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധങ്ങളായ രണ്ട് ശിലാലിഖിതങ്ങളുണ്ട്. പള്ളിയുടെ പടിക്കെട്ടുകള്‍ക്ക് താഴെയുള്ള പ്രസംഗ പീഠത്തില്‍ കൊത്തിവച്ചിട്ടുള്ള ഒന്നില്‍ എഡി 1531ല്‍ ഹുമയൂണ്ചക്രവര്ത്തിയുടെ കാലത്താണ് ഈ പള്ളി നിര്‍മ്മിച്ചതെന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
അതേസമയം, പള്ളിക്ക് തെക്ക് വശത്തുള്ള കമാനത്തില്‍ ഈ പള്ളി നിര്‍മ്മിച്ചത് എഡി 1667-68 കാലഘട്ടത്തില്‍ ഔറഗസേബ് ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണെന്നാണ് കൊത്തിവച്ചിരിക്കുന്നത്.
ഔറഗംസീബ് തന്റെ ഭരണത്തിന്റെ പത്താം വാര്‍ഷികത്തില്‍ നടത്തിയ കല്‍പ്പന പ്രകാരം ഖ്വാജ റഹ്മത്തുള്ളയാണ് ഈ പള്ളി നിര്‍മ്മിച്ചതെന്നും ഇതില്‍ പറയുന്നുണ്ട്. അതേസമയം ഹുമയൂണിന് മുന്‍പ്തന്നെ ഈ പള്ളി ഇവിടെയുണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും ഒരു ഗുരുദ്വാരയായി പ്രവര്‍ത്തിക്കുന്ന പള്ളിക്കുള്ളില്‍ സ്ഥിരമായി പ്രാര്‍ത്ഥനകള്‍ നടക്കാറുണ്ട്.