സോണ്‍ നദീതീരത്തായി 99 മീറ്റര്‍ ഉയരത്തിലായാണ് ദെഹ്രി സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് പട്ടാളക്കാര്‍ കൊല്‍ക്കത്തിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകും വഴി സോണ്‍ നദി മുറിച്ച് കടന്നിട്ട് തമ്പിടിച്ചിരുന്ന പ്രധാന സ്ഥലമാണിത്.
ഇതിനായി വിശ്രമസ്ഥലങ്ങള്‍ ഇവിടെ സജ്ജമാക്കിയിരുന്നു. ദെഹ്രിയുടെ അര്‍ത്ഥം അടിസ്ഥാന നഗരം എന്നാണ്. നഗരത്തിന്റെ പ്രധാന ആകര്‍ഷണം ഇവിടുത്തെ കല്‍ക്കരി നിക്ഷേപമാണ്. വടക്കന്‍മേഖലയില്‍ നിന്ന് നിരവധി ആവശ്യക്കാര്‍ ഇതിനായി ഇവിടെയെത്താറുണ്ട്. ഗൃഹദാഹ എഴുതിയ പ്രശസ്‌തനായ ബംഗാളി നോവലിസ്റ്റ് ശരത്‌ചന്ദ്ര ചതോപാധ്യായ താമസിച്ചിരുന്നത് ഇവിടെയാണ്. പാശ്ചാത്യ വിദ്യാഭ്യാസം തുടങ്ങുന്നതിനായി ബ്രിട്ടീഷുകാര്‍ തുടങ്ങിയതാണ് ദെഹ്‌റി പബ്ലിക് സ്‌കൂള്‍



Click it and Unblock the Notifications