ബ്രാഹ്മണി നദിക്കരയിലുള്ള ഡാര്‍ജിന്‍ റൂര്‍ക്കേലയിലെ ഏറ്റവും ആകര്‍ഷണീയമായ സ്ഥലമാണ്. നദീതടത്തിന് സ്വര്‍ണ്ണനിറമാണ് എന്നതാണ് ഇവിടം ശ്രദ്ധേയമാകാനുള്ള പ്രധാന കാരണം. പിക്നികിന് യോജിച്ച സ്ഥലം എന്ന നിലയില്‍ ഏറെ പ്രശസ്തമാണ് ഡാര്‍ജിന്‍. ഡാര്‍ജിന്റെ ഭംഗി എന്നത് അവിടുത്തെ ഹരിതാഭമായ ചുറ്റുപാടുകളുടേതാണ്.
വര്‍ഷം മുഴുവനും സഞ്ചാരികളുടെ തിരക്ക് ഇവിടെ അനുഭവപ്പെടുന്നു. ഡാര്‍ജിനിലും, സമീപപ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ ഒഴിവ് വേളകള്‍ ചെലവഴിക്കാന്‍ ഇവിടെയെത്തുന്നു. നദിക്കഭിമുഖമായ ഒരു ബംഗ്ലാവും, മനോഹരമായ ഒരു പൂന്തോട്ടവും ഇവിടെയുണ്ട്. ഡാര്‍ജിന്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഈ ബംഗ്ലാവും കാണാവുന്നതാണ്.



Click it and Unblock the Notifications