രുദ്രപ്രയാഗ് എന്ന പേരില്‍ തന്നെയുണ്ട് സ്ഥലത്തിന്റെ പ്രത്യേകത. രാജ്യത്തെ അതിമനോഹരങ്ങളായ പുണ്യഭൂമികളില്‍ ഒന്നായാണ് രുദ്രപ്രയാഗ് കണക്കാക്കപ്പെടുന്നത്. ഇവിടുത്തെ ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളും പുരാണത്തിലെ ഓരോ കഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭഗവാന്‍ പരമശിവന്റെ മറ്റൊരു നാമമായ രുദ്രനില്‍ നിന്നുമാണ് ഈ സ്ഥലത്തിന് രുദ്രപ്രയാഗ് എന്ന പേര് ലഭിക്കുന്നത്. നിരവധി ശിവക്ഷേത്രങ്ങളുടെ നാട് കൂടിയായ രുദ്രപ്രയാഗ് രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്.
തപസ്സനുഷ്‌ഠിച്ച നാരദമുനിക്ക് പരമശിവനില്‍ നിന്നും അനുഗ്രഹം ലഭിക്കുന്നത് ഇവിടെ വച്ചാണന്നാണ് ഹിന്ദു പുരാണങ്ങളില്‍ പറയുന്നത്. ഉത്തരാഖണ്ഡിലെ ഈ ചെറുപട്ടണം മുമ്പ് ചമോലി, പൗരി, തെഹ്രി ജില്ലകളുടെ ഭാഗമായിരുന്നു. 1997 സെപ്‌റ്റംബര്‍ 16 ന് ആണ് പ്രത്യേക ജില്ലയായി പ്രഖ്യാപിക്കപ്പെടുന്നത്. മന്ദാകിനി ,അളകനന്ദ നദികളുടെ സംഗമസ്ഥാനത്താണ് രുദ്രപ്രയാഗ് സ്ഥിതി ചെയ്യുന്നത്.
ശിവക്ഷേത്രങ്ങള്‍ക്ക് പുറമെ നിരവധി ദേവി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. രുദ്രപ്രയാഗിന് വളരെ സമീപത്തുള്ള ക്ഷേത്രമാണ് ജഗദംബ ക്ഷേത്രം. അഗസ്‌ത്യ മാഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അഗസ്‌ത്യ നഗരവും അടുത്തായാണ് . അഗസ്‌ത്യമുനി വര്‍ഷങ്ങളോളം ഇവിടെ ധ്യാനത്തിലിരുന്നിരുന്നിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. രുദ്രപ്രയാഗില്‍ എത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന അതിമനോഹരമായ തടകാമാണ് ദിയോറിയ താല്‍. ചുറ്റുമുള്ള മലനിരകളുടെ പ്രതിഫലനം കാട്ടി തരുന്നു എന്നതാണ് ഈ തടാകത്തിന്റെ ഭംഗി. രുദ്രപ്രയാഗില്‍ സന്ദര്‍ശിക്കാന്‍ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട്.



Click it and Unblock the Notifications