രുദ്രപ്രയാഗില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ് കോടേശ്വര്‍ ക്ഷേത്രം. അളകനന്ദ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗുഹാക്ഷേത്രമാണിത്. കേദാരനാഥിലേക്കുള്ള യാത്രമധ്യേ ശിവന് ധ്യാനത്തിലരുന്ന സ്ഥലമായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ബിംബം തനിയെ രൂപപ്പെട്ടതാണന്നാണ് പറയപ്പെടുന്നത്. മഹാശിവരാത്രിയുടെ കാലയളവില്‍ ഇവിടെ വന്‍മേള സംഘടിപ്പിക്കാറുണ്ട്. ഓഗസ്റ്റ് ,സെപ്റ്റംബര്‍ മാസങ്ങളിലാണ് വിശ്വാസികളിലേറെപേരും ഇവിടെ സന്ദര്‍ശനത്തിനെത്തുന്നത്.