രുദ്രപ്രയാഗിലെ പുണ്യഭൂമികളിലൊന്നാണ് ഉഖിമത്. ബാണാസുരന്റെ പുത്രിയായ ഉഷയില്‍ നിന്നാണ് ഈ സ്ഥലത്തിന് ഈ പേരു ലഭിച്ചതെന്നാണ് വിശ്വാസം. ഉഷ, ശിവ, അനുരാധ, പാര്‍വതി, മന്ദത തുടങ്ങി നിരവധി ദേവീ ദേവന്‍ മാരുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഇവിടെയുണ്ട്. ശൈത്യകാലത്ത് കേദാരനാഥന്റെ വാസസ്ഥാനം എന്ന് വിശ്വസിക്കപ്പെടുന്ന ഓംകാരേശ്വര ക്ഷേത്രം ഉഖിമത്തിന് സമീപത്തായാണ്. ഭഗവാന്‍ പരമശിവന്റെ അതിമനോഹരമായ ബിംബമാണ് ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്.



Click it and Unblock the Notifications