ശബരിമലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വാവരുക്ഷേത്രം. പ്രാചീനകാലം മുതല്‍ത്തന്നെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍വര്‍ത്തിച്ചുവന്നിരുന്ന സൗഹാര്‍ദ്ദത്തിന്റെ അടയാളം കൂടിയാണ് വാവരുക്ഷേത്രം. വാവരെക്കുറിച്ച് നിരവധി കഥകളുണ്ട് പ്രചാരത്തില്‍. അയ്യപ്പനുമായി യുദ്ധത്തിലേര്‍പ്പെട്ടു പരാജയപ്പെട്ട വാവര്‍ പിന്നീട് അയ്യപ്പന്റെ ഉറ്റസുഹൃത്തും സന്തത സഹചാരിയുമായി മാറി എന്നതാണ് ഇതില്‍ പ്രശസ്തമായ കഥ.
അയ്യപ്പക്ഷേത്രത്തിന് സമീപത്തായാണ് വാവരുക്ഷേത്രവും. കുരുമുളകാണ് വാവരുസ്വാമിക്കുള്ള പ്രധാന നേര്‍ച്ച. വാവരുസ്വാമിയുടെ വിഗ്രഹവും വാളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. വാവരുസ്വാമിയെ കാണാതെ ശബരിമല ദര്‍ശനം പൂര്‍ത്തിയാകില്ല എന്നാണ് വിശ്വാസം.



Click it and Unblock the Notifications