ഇന്ത്യയിലെ ഏറ്റവും പഴയ ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ ഒന്നാണ് സഹാറന്‍പൂരിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. 1750 ന് മുമ്പ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പണികഴിപ്പിച്ചതാണ് ഈ ഗാര്‍ഡന്‍. 1887 ല്‍ ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ നിലവില്‍ വന്നതിന് ശേഷം സഹാറന്‍പൂര്‍ ഈ മേഖലയിലെ സസ്യ ജാലങ്ങളെ കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനുമുളള കേന്ദ്രമായി മാറി.
കല്‍ക്കട്ടയ്‌ക്ക് തൊട്ടു പിന്നിലായി രണ്ടാം സ്ഥാനത്താണ് സഹാറന്‍പൂരിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. ഔഷസസ്യങ്ങളുടെ ഉള്‍പ്പെട നിരവധി സസ്യങ്ങളെ സംബന്ധിച്ചുള്ള ഗവേഷണങ്ങളും പഠനങ്ങളും ഇവിടെ നടക്കുന്നുണ്ട്. തോട്ടകൃഷി രംഗത്തെ പ്രശസ്‌തമായ പരീക്ഷണ,പരിശീലന കേന്ദ്രമാണ് നിലവില്‍ ഇവിടം.



Click it and Unblock the Notifications