സഹാറന്‍പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ശകുംബരിയിലാണ് ശകുംഭരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതന കാലം മുതലുള്ള ക്ഷേത്രമാണിതെന്നാണ് വിശ്വാസം . എന്നാല്‍ ഇത് സംബന്ധിക്കുന്ന ചരിത്രപരമായോ പുരാവസ്‌തുഗവേഷണപരമായോ തെളിവുകള്‍ ഒന്നും തന്നെയില്ല.
ക്ഷേത്രത്തിലെ വിഗ്രഹം ഏറെ പഴക്കം തോന്നിക്കുന്നതല്ല. വിഗ്രഹം മറാത്ത കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണന്ന് ചിലര്‍ പറയുന്നുണ്ട്. ആദി ശങ്കരാചാര്യര്‍ ഇവിടെ തപസ്സ് ചെയ്‌തതാണന്ന് പറയുന്നവരുമുണ്ട്. നിരവധി വിശ്വാസങ്ങള്‍ ക്ഷേത്രത്തെ സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്. വര്‍ഷം തോറും നിരവധി വിശ്വാസികള്‍ ഇവിടെയെത്താറുണ്ട്.
മാ ശകുംഭരി ദേവി മഹിഷാസുര മഹാ ദൈത്യനെ വധിച്ചത് ഇവിടെ വച്ചാണന്നാണ് വിശ്വാസം. അതിന് ശേഷം മാസത്തില്‍ ഒരിക്കല്‍ മാത്രം സസ്യാഹാരം കഴിച്ച് നൂറ് വര്‍ഷം തപസ്സു ചെയ്‌തുവെന്നാണ് ഐതീഹ്യം.



Click it and Unblock the Notifications