സജന് ഗ്രാമത്തില്‍ നിന്നും 18 കിലോമീറ്റര്‍ മാറിയാണ് ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു കുന്നിന് പ്രദേശത്ത് ഉയരത്തിലായി ഒറ്റപ്പെട്ടുകിടക്കുകയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തില്‍ എത്തിപ്പെടുകയെന്നത് അല്പം പ്രയാസമുള്ളകാര്യമാണ്. അതിനാല്‍ത്തന്നെ ഇവിടെ വലിയ ജനക്കൂട്ടം ഉണ്ടാകാറില്ല. ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ കാണുന്ന ദൂരത്തായി ഒരു അണക്കെട്ടുമുണ്ട്. മറുവശത്ത് പക്ഷിസങ്കേതമുള്പ്പെടുന്ന വലിയ കാടാണ്. എല്ലാം ചേര്‍ന്നൊരുക്കുന്ന കാഴ്ച മനംമയക്കുന്നതാണ്.