പുകയില, അരി, ഗോതമ്പ് ഉല്‍പ്പാദനത്തിന് പേരു കേട്ടതാണ് ഇവിടം. ഏറെ ഫലഭുയിഷ്ടമാണ് ഇവിടത്തെ മണ്ണ്. മുസ്രി ഗരാരി പ്രധാന മാര്‍ക്കറ്റിന് 500 മീറ്റര്‍ അകലെയാണ്
കാര്‍ഷിക വൃത്തിക്ക് പേരുകേട്ട ഈ ഗ്രാമത്തിലെ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ പ്രസിദ്ധമാണ്. ആറു ഗ്രാമപഞ്ചായത്തുകളുടെ കീഴിലാണ് ഗ്രാമത്തിന്‍െറ ഭരണം.
മനോഹര കാഴ്ചകളാല്‍ സമ്പന്നമാണ് പുസയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയുള്ള ബസുവാരി ഗ്രാമം. മികച്ച റെയില്‍,റോഡ് ഗതാഗത സൗകര്യങ്ങള്‍ ഉള്ള ഇവിടെ നിന്ന് മുസാഫര്‍പൂര്‍,ദര്‍ഭംഗ, മധുബനി, ബെഗു സരായി തുടങ്ങിയ സ്ഥലങ്ങളിലേക്ക്...
വികസന കാര്യത്തില്‍ മറ്റുഗ്രാമങ്ങള്‍ക്ക് മാതൃകയാണ് പുസാ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം. ബുധി ഗന്ധക്ക് നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ലിച്ചി പഴങ്ങളും മാമ്പഴങ്ങളും ധാരാളമായി വളരുന്ന സ്ഥലമാണ്.
നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇവിടം. ദര്‍ഭംഗ ജില്ലയിലെ മണിഗച്ചി ബ്ളോക്കിലാണ് പൈതാന്‍ കബായി എന്നും അറിയപ്പെടുന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നിരവധി സഞ്ചാരികള്‍ ഇവിടെയത്തൊറുണ്ട്.
ദര്‍ഭംഗ ജില്ലക്ക് സമീപമുള്ള മാലിനഗറിലെ പ്രധാന ആകര്‍ഷണം പുരാതനമായ ശിവക്ഷേത്രമാണ്. അഞ്ച് അടി ഉയരമുള്ള മനോഹരമായ ശിവലിംഗമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ശിവ ഭക്തര്‍ക്ക് പുറമെ ധാരാളം സഞ്ചാരികളും ഇവിടെയത്തൊറുണ്ട്. എല്ലാവര്‍ഷവും രാംനവമി...
മിനി കൊല്‍ക്കത്ത എന്നും അറിയപ്പെടുന്ന ഈ ചെറുഗ്രാമം സമസ്തിപൂരിലെ റോസേര ഘാട്ട് റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മുളക് പ്രധാന വാണിജ്യ വിളയായതിനാലാണ് ഈ സ്ഥലത്തിന് മിനി കൊല്‍ക്കത്ത എന്ന്...
മതപരവും ആത്മീയപരവുമായ അറിവുകള്‍ക്ക് പ്രാധാന്യമുള്ളതാണ് ഈ സ്ഥലം. ഉദയാനാചാര്യ എന്ന് പേരുള്ള തത്വചിന്തകന്‍ ഇവിടെ പ്രഭാഷണം നടത്തിയിരുന്നതായാണ് ചരിത്രം.
റോസേരഘാട്ട് റെയില്‍വേ സ്റ്റേഷന് വടക്കുകിഴക്ക് ഭാഗത്താണ് കരിയാന്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് മുതല്‍ ആറ് നൂറ്റാണ്ടുകളിലേതെന്ന് കരുതുന്ന പുരാതന വസ്തുക്കളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മഹാവിഷ്ണുവിന്‍െറ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന പ്രമുഖ...
ആഘോഷങ്ങള്‍ക്ക് പേരുകേട്ടതാണ് ഈ ചെറുനഗരം. ദുര്‍ഗാപൂജയും മുഹറവും ഇവിടെ ഏറെ വിപുലമായാണ് ആഘോഷിക്കുന്നത്.
ദര്‍ഭംഗാ ജില്ലയില്‍ നിന്ന് 36 കിലോമീറ്ററും റൊസേരയില്‍ നിന്ന് 27 കിലോമീറ്ററും അകലെയാണ് മൊര്‍വാര സ്ഥിതി ചെയ്യുന്നത്. താമരകള്‍ അഴകുവിടര്‍ത്തി നില്‍ക്കുന്ന ചില്‍വാര ചൗര്‍ തടാക ഇവിടെ സഞ്ചാരികളുടെ കണ്ണിന് വിരുന്നൊരുക്കുന്നത്....
ബിഭൂതിപുര്‍ എന്നും അറിയപ്പെടുന്ന ഈ ഗ്രാമത്തിലെ താമസക്കാര്‍ ബസന്തപഞ്ചമി ദിനത്തില്‍ നടത്തുന്ന സരസ്വതി പൂജ ഏറെ പ്രശസ്തമാണ്. ആഘോഷങ്ങളു2െ ഭാഗമായി മൂന്നുദിവസത്തെ മേളയും സ്റ്റേജ്ഷോയും ഇവിടെ നടക്കാറുണ്ട്.
സമസ്തിപൂരില്‍ ഹാസന്‍പൂര്‍ ബ്ളോക്കില്‍ ദുദാപുരക്ക് സമീപം സ്ഥിതി ചെയ്യുന്ന മംഗല്‍ഗര്‍ ബുദ്ധമത ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലമാണ്. ശ്രീബുദ്ധന്‍ ഇവിടെ മതപ്രചാരണം നടത്തുകയും മംഗല്‍ദേവ് രാജാവിന്‍െറ ക്ഷണപ്രകാരം ഇവിടെ കുറച്ചുനാള്‍...
സമസ്തിപൂര്‍ ജില്ലയുടെ ഉപഡിവിഷനാണ് ദാല്‍സിംഗ്സരായി. പച്ചക്കറികള്‍ വിളഞ്ഞുനില്‍ക്കുന്ന തോട്ടങ്ങളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. കോളിഫ്ളവര്‍, ഉരുളക്കിഴങ്ങ്, തക്കാളി തുടങ്ങിയവയാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. ലിച്ചി...
പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സന്യാസിയായിരുന്ന കബീര്‍ സ്ഥാപിച്ച 15 മഠങ്ങളില്‍ രണ്ടെണ്ണം റോസ്ദയിലാണ് സ്ഥിതി ചെയ്യുന്നത്. കബീറിന് ആദരാഞ്ജലികളര്‍പ്പിക്കാനും അദ്ദേഹത്തിന്‍െറ അധ്യാപനങ്ങള്‍ പങ്കുവെക്കാനും കബീറിന്‍െറ...