Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സാംഗ്രൂര്‍

സാംഗ്രൂര്‍ - ഗുരുദ്വാരകളുടെ നഗരം

13

പഞ്ചാബിലെ മനോഹരമായ ഒരു നഗരമാണ് സാംഗ്രൂര്‍. ഒരു ജാട്ടായ സാങ്കു നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നഗരം നിര്‍മ്മിച്ചത്. പട്യാലയില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയുള്ള ഇത് ജിന്ദ് സംസ്ഥാനത്തിര്‍റെ തലസ്ഥാനമായിരുന്നു. 20 ഓളം ഗുരുദ്വാരകളുള്ള നഗരത്തെ അതുകൊണ്ട് തന്നെ ഗുരുദ്വാരകളുടെ നഗരം എന്നും അറിയപ്പെടുന്നു. ഇവിടത്തെ സാംസ്കാരികത്തനിമയും നിരവധി വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. സാംഗ്രൂരിന് സമീപത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

ശീഷ് മഹല്‍, ബര്‍സാര്‍ ഗാര്‍ഡര്‍, ഗുരുദ്വാര ജനം അസ്താര്‍, ഗുരുദ്വാര നാനക് ജിറ സാഹിബ്, ഗുരുദ്വാര അകോയി സാഹിബ് എന്നിവ ഇവിടെയുള്ള പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. സിഖ് ഗുരുക്കര്‍മാര്‍ ഈ ഗുരുദ്വാരകളിലുണ്ട്. വിവിധങ്ങളായ ആഘോഷങ്ങളും മേളകളും വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

ജര്‍മാഷ്ടമി വളരെ വിപുലമായാണ് ഇവിടെ ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ഗുഗാ നൗമിയില്‍ പങ്കെടുക്കാര്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്. ജനുവരിയിലെ കുകാ മേള ഒരിക്കലും ഒഴിവാക്കരുതാത്ത ഒന്നാണ്. മലര്‍കോട്ടയിലെ ജാമാ മസ്ജിദ്, ഭതിര്‍ഡയിലെ ഖില മുബാറക്, കസൗലിയിലെ സുര്യാസ്തമന കേന്ദ്രം, പട്യാലയിലെ കാലി ക്ഷേത്രം എന്നിവയാണ് മറ്റു ആകര്‍ഷണങ്ങള്‍.

സാംഗ്രൂരിലേക്കുള്ള യാത്ര

പഞ്ചാബിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം എളുപ്പം റോഡ് മാര്‍ഗം ഇവിടെയെത്താം. ജബല്‍പൂര്‍ എക്സ്പ്രസ്, അമൃത്സ‍ര്‍ എക്സ്പ്രസ്, പഞ്ചാബ് മെയില്‍ എന്നീ ട്രെയിനുകള്‍ സാംഗ്രൂര്‍ സ്റ്റേഷനിലൂടെയാണ് കടന്നുപോകുന്നത്. നഗരത്തിര്‍റെ ഏത് മുക്ക് മൂലയില്‍ നിന്നും പാതിരാത്രിക്ക് വരെ ഓട്ടോറിക്ഷയും ലഭ്യമാണ്. അടുത്തുള്ള എയര്‍പോര്‍ട്ടായ ചണ്ഡിഗഡില്‍ നിന്ന് ടാക്സി വഴിയും ഇവിടെയെത്താം.

സാംഗ്രൂരിലെ കാലാവസ്ഥ

വേനല്‍ക്കാലം വരണ്ടതും ചൂടുള്ളതും ശൈത്യം തണുത്തതും പ്രസന്നവുമാണ്. ചെറിയ കാലം മാത്രം നീണ്ടു നില്‍ക്കുന്ന മണ്‍സൂണാണ് ഇവിടെ അനുഭവപ്പെടാറ്. കൂടുതല്‍ മേളകള്‍ നടക്കാറുള്ളതും സുഖകരമായ കാലാവസ്ഥയുള്ളതുമായ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങള്‍ ഇവിടെ സന്ദര്‍ശനത്തിനെത്തുന്നതാണ് നല്ലത്.

സാംഗ്രൂര്‍ പ്രശസ്തമാക്കുന്നത്

സാംഗ്രൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സാംഗ്രൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സാംഗ്രൂര്‍

  • റോഡ് മാര്‍ഗം
    ബസ് വഴിയും ക്യാബ് വഴിയും എല്ലാ ഭാഗത്തേക്കും എളുപ്പമെത്താവുന്ന സ്ഥലമാണ് സാംഗ്രൂര്‍. ന്യൂഡല്‍ഹിയില്‍ നിന്ന് എര്‍ എച്ച് പത്തിലൂടെ നാല് മണിക്കൂര്‍ 18 മിനിട്ട് യാത്ര ചെയ്താല്‍ ഇവിടെയെത്താം. 256 കിലോമീറ്റര്‍ മാത്രമാണ് ദൂരം. പട്യാലയില്‍ നിന്ന് 56 കിലോമീറ്റര്‍,​ ലുധിയാനയില്‍ നിന്ന് 77 കിലോമീറ്റര്‍,​ ചണ്ഡിഗഡില്‍ നിന്ന് 125 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ദൂരം. അത് പോലെ പഞ്ചാബിലെ മറ്റു നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് യാത്രാമാര്‍ഗങ്ങളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സാംഗ്രൂരില്‍ റെയില്‍വേസ്റ്റേഷനുണ്ട്. പ്രധാന നഗരത്തിലാണ് ഇത്. ജബല്‍പൂര്‍ എക്സ്പ്രസ്,​ അമൃത്സര്‍ എക്സ്പ്രസ്,​ ആര്‍ഡമാര്‍ എക്സപ്രസ്,​ പ‌‌ഞ്ചാബ് മെയ്ല്‍ എന്നിവയാണ് ചില പ്രധാന ട്രെയിനുകള്‍. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്ക് ഇവിടെ നിന്ന് എപ്പോഴും ട്രെയിന്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    There is no air port available in സാംഗ്രൂര്‍
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed