പ്രശസ്ത അമേരിക്കന്‍ കവിയുടെ ഒരു ഉദ്ധരണിയുണ്ട്,‘ ഭൂമി ചിരിക്കുന്നത് പൂക്കളിലൂടെയാണ്’. സപുതാരയിലെ നിരവധിയായ ഈ പൂന്തോട്ടങ്ങളിലൂടെ നിങ്ങള്‍ സന്ദര്‍ശിച്ചാല്‍ ഇത് നിങ്ങള്‍ക്ക് അനുഭവവേദ്യമാകും. വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ ഈ പൂന്തോട്ടങ്ങള്‍ സന്ദര്‍ശിച്ചാല്‍ മതി. റോസ് ഗാര്‍ഡനില്‍ വിവിധ ഇനങ്ങളായ റോസ്ചെടികളും കാണാന്‍ കഴിയും. ഗോവണിയാകൃതിയില്‍ പൂക്കള്‍ അലങ്കരിച്ച സ്റ്റെപ്പ് ഗാര്‍ഡനും മനോഹരമാണ്. ലൈക് വ്യൂ ഗാര്‍ഡന്‍ അഥവാ തടാകക്കാഴ്ചാ ഉദ്യാനം പ്രസിദ്ധമായ പിക്നിക് കേന്ദ്രമാണ്. ശാന്തമായ മനസ്സോടെ മണിക്കുറുകള്‍ ചിലവഴിക്കാന്‍ പറ്റിയ സ്ഥലമാണിത്.



Click it and Unblock the Notifications