ഡാങ്സ് എന്നറിയപ്പെടുന്ന സപുതാരയിലെ ഗോത്രവര്‍ഗ ജനതയാണ് ഇവിടത്തെ ഏറ്റവും വലിയ വിഭാഗം. ഈ ഗോത്രമ്യൂസിയം അവരുടെ ജീവിതരീതിക്കനുസരിച്ച് ഒരുക്കിയിരിക്കുന്നതാണ്. ഇവര്‍ ഉപയോഗിക്കുന്ന കൈകൊണ്ട് നിര്‍മിച്ച സംഗീതോപകരണങ്ങള്‍, നൃത്ത മുഖംമൂടികള്‍, അവരുടെ ചമയങ്ങള്‍, പരിസ്ഥിതി, ജീവിതരീതി എന്നിവ കാണാനും അടുത്തറിയാനും ഈ മ്യൂസിയം അവസരമൊരുക്കുന്നു. സ്റ്റഫ് ചെയ്ത പക്ഷികള്‍, കളിമണ്‍ ഉല്പന്നങ്ങള്, ശരീരത്തില്‍ പതിക്കുന്ന പച്ചകുത്തലുകള്‍ എന്നിവ കാണാനും ഇവിടെ സൗകര്യമുണ്ട്.