ഹൈന്ദവവിശ്വാസികള്‍ക്ക് ഏറെ പുണ്യം ചെന്നതാണ് ശ്രീകന്ദ് മഹാദേവ് കൊടുമുടി. 72 അടിയോളം ഉയരമുള്ള കൊടുമുടിയുടെ ഉച്ചിയില്‍ സ്ഥിതി ചെയ്യുന്ന ശിവലിംഗം ദര്‍ശിക്കാനാണ് തീര്‍ഥാടകര്‍ എത്തുന്നത്. ഗ്രേറ്റ് ഹിമാലയ നാഷനല്‍ പാര്‍ക്കിന്‍െറ ഭാഗമായ ഇങ്ങോട് വര്‍ഷത്തില്‍ 15 മുതല്‍ 20 ദിവസം വരെയേ സന്ദര്‍ശകരെ അനുവദിക്കൂ.
ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇവിടത്തെ ശിവലിംഗമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വര്‍ഷത്തില്‍ ഏതാണ്ട് മുഴുവന്‍ സമയവും മഞ്ഞുവീഴുമെങ്കിലും ശിവലിംഗത്തിന് ചുറ്റും മഞ്ഞ് കൂടി കിടക്കാറില്ലത്രേ. വീഴുന്ന മാത്രയില്‍ മഞ്ഞ് ഉരുകിയൊലിച്ച് പോകുമത്രേ. അപൂര്‍വ ജൈവ-ജാലങ്ങളുടെ കലവറയാണ് കൊടുമുടിയും പരിസരവും.



Click it and Unblock the Notifications