മാവോ, സേനാപതി

മണിപ്പൂരിലേക്കുള്ള 'പ്രവേശന കവാടം' എന്നാണ് മാവോ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ മണിപ്പൂരിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മാവോ പ്രാധാന്യമര്‍ഹിക്കുന്നു. സേനാപതി ടൌണില്‍ നിന്നും ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മണിപ്പൂരിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നാഷണല്‍ ഹൈവേ 39 ഇതിന്റെ കുറുകെ കടന്നുപോകുന്നു. മിക്കപ്പോഴും 'മാവോ ഗേറ്റ്' എന്നാണ് ഇത് അറിയപ്പെടുന്നത്. സേനാപതി ജില്ലയ്ക്കും രാജ്യത്തിനകത്തെ മറ്റു സംസ്ഥാനങ്ങളിലേക്കും വാതില്‍ തുറക്കുന്നതും ഈ ഗ്രാമമാണ്.     നിരവധി വ്യാപാര യാത്രികര്‍ ഇത് വഴിയാണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ മണിപ്പൂരിലെ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് മാവോ. ഇവിടുത്തെ വൈവിധ്യ സാംസ്കാരികത സംസ്ഥാനകതിനകത്തു നിന്നും, അയാള്‍ സംസ്ഥാനമായ നാഗാലാന്റില്‍ നിന്നും അനവധിപ്പേരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. അടുത്തുള്ള ഗ്രാമങ്ങള്‍ക്കും, മണിപ്പൂരിലെ മറ്റ് നഗരങ്ങള്‍ക്കും മാവോ ഒരു പത്തായപ്പുരയായാണ് അറിയപ്പെടുന്നത്. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും, മ്യാന്മാറില്‍ നിന്നും ഇവിടേയ്ക്ക് വ്യാപാര സാധനങ്ങള്‍ എത്തിച്ചേരാറുണ്ട്. സന്ദര്‍ശകര്‍ക്ക് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ ഏറ്റവും പറ്റിയ മാര്‍ക്കറ്റ്‌ ആണ് മാവോ.

 

Please Wait while comments are loading...