സേനാപതിയിലുള്ള അനവധിയായ മതങ്ങള്‍ക്ക് ഒരു പുണ്യഭൂമിയാണ് മഖേല്‍. ഇവിടം ഇങ്ങനെയാക്കിതീര്ത്ത വേട്ടക്കാരുടെ കുലത്തോടാണ് ഇവിടുത്തെ ജനത കടപ്പെട്ടിരിക്കുന്നത്. ഒട്ടനേകം ചരിത്ര സ്മാരകങ്ങള്‍ ഗ്രാമത്തില്‍ അവിടവിടെയായി കാണാം. സേനാപതിയുടെ തലസ്ഥാനനഗരിയില്‍ നിന്ന് വളരെ കുറഞ്ഞൊരു യാത്ര മാത്രമേ ഇവിടേയ്ക്കുള്ളൂ. ഏറ്റവും കൂടുതല്‍ തവണ സന്ദര്‍ശിക്കപ്പെട്ട ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഇവിടം. ഗ്രാമത്തില്‍ അവിടവിടെയായി കാണപ്പെടുന്ന പേരാല്‍ മരങ്ങള്‍ നാഗമ്മയുടെ ശവകുടീരത്തില്‍ നിന്നും വളര്‍ന്നു വന്നതാണെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് തന്നെ ഇതൊരു പുണ്യമരമായി ഇവിടുത്തുകാര്‍ വിശ്വസിച്ചുപോരുന്നു. ശുഭമസ്തു ഏകശിലാ സ്തംഭം, ഇവിടെ നിന്നും 3KM തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ശിലാസ്തംഭം തുടങ്ങിയവയാണ് മഖേലിലെ മറ്റു പ്രധാന സ്മാരകങ്ങള്‍. സജൗബയിലെ ദിസ്പെര്സല് ട്രീ, ഹെയില്‍സ്റ്റോം സ്റ്റോണ്‍ , ലക്കി സ്റ്റോണ്‍ എന്നിവയാണ് ഇവിടെയുള്ള മറ്റത്ഭുതങ്ങള്‍. മണിപ്പൂരിന്റെ ചരിത്ര ഏടുകള്‍ നിങ്ങള്‍ക്ക് ഇവിടെ നിന്നും വായിച്ചെടുക്കാവുന്നതാണ്.