സേനാപതി നഗരത്തില്‍ നിന്നും 37 കിലോമീറ്റര്‍ അകലെയാണ് ലിയായ് ഖുള്ളെന്‍ എന്നറിയപ്പെടുന്ന ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 'കടലിന്റെ മക്കള്‍' എന്നാണ് ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ അറിയപ്പെടുന്നത്. 500 വര്‍ഷങ്ങള്‍ പഴക്കമുള്ള ഇവിടുത്തെ പുരാവസ്തുക്കള്‍ വിനോദ സഞ്ചാരത്തിന് വ്യത്യസ്ഥമായൊരു ഭംഗിയാണ് നല്‍കുന്നത്. നായാട്ടു യാത്രയില്‍ ഏര്‍പ്പെട്ടിരുന്ന ഒരുകൂട്ടം ആള്ക്കാര് കാട്ട് പൂവരശ് കൊണ്ട് ചുറ്റപ്പെട്ട ഒരു തെളിനീര് കുളം കണ്ടുപിടിക്കുകയും അതിന്റെ കരയില്‍ താമസമാരംഭിക്കുകയും ചെയ്തു. അവരുടെ കുലത്തില്‍ പെട്ടവരാണ് തങ്ങളെന്ന ഒരു നാടോടി കഥ ഇവിടുത്തെ ജനങ്ങള്‍ക്കിടയിലുണ്ട്. പണ്ടുകാലത്തെ ജനങ്ങളുടെ സമ്പത്തും പ്രാമുഖ്യവും വിളിച്ചോതുന്ന ഒരുപാട് ഏകശിലാ സ്തംഭങ്ങള്‍ ഈ ഗ്രാമത്തിലുണ്ട്. ഇവിടെയുള്ള കൂടുതല്‍ ജനങ്ങളും ഗ്രാമീണരാണ്. ബരാക് നദിയാണ് ഇവിടുത്തെ ഏറ്റവും വലിയ നദി. ലിയായയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇതും.