കോട്ടകള്‍ക്കും ഹവേലികള്‍ക്കും പ്രശസ്തമായ മാണ്ടവ നഗരം ജയ്പൂരില്‍ നിന്നും 168 കിലോമീറ്റര്‍ അകലെ ജുന്ജ് ഹുനു ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. ശെഖാവതി മറ്റു നഗരങ്ങളുമായെല്ലാം തന്നെ ബന്ധപ്പെട്ടു കിടക്കുന്നു മാണ്ടവ.
ഗോപലകനായ കൃഷ്ണന്റെയും ഗോക്കളുടെയും ചിത്രങ്ങളാനിവിടെ, പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഈ ചുമരുകളില്‍ വരച്ചിരിക്കുന്നത്. മനോഹരമായ ദര്‍ബാര്‍ ഹാള്‍ മറ്റൊരു പ്രത്യേകതയാണ്. 1755 എ ഡി യില്‍ ശരദുല്‍ സിന്ഹിന്റെ മകനായ താക്കൂര്‍ നവാബ് സിംഗ് ആണ് പണി കഴിപ്പിച്ചത്. കൊത്തു പണികളാലും ശില്പങ്ങളാലും അലങ്കരിക്കപ്പെട്ട ദര്‍ബാര്‍ ഹാള്‍ ഇവിടെയുണ്ട്. കലാമാസ്മരികതയുടെ ഉത്തമ ഉദാഹരണങ്ങളാണിവ.
ഇപ്പോളിത് ഒരു 70 തോളം റൂമുകളുള്ള ഹേറിട്ടേജ് ഹോട്ടലാക്കി മാറ്റിയിട്ടുണ്ട്. മാണ്ടവ രാജാ കുടുംബം നടത്തിപ്പോരുന്ന ഈ ഹോട്ടലില്‍ ഡീലക്സ് റൂമുകള്‍ മുതല്‍ റോയല്‍ സൂട്ടുകള്‍ തുടങ്ങി യാത്രികര്‍ക്ക് പലവിധ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.തനിമയാര്‍ന്ന ഭക്ഷണവിഭവങ്ങളുള്ള ഒരു ഭക്ഷണ ശാലയും ഇവിടുണ്ട്. ഹോഴ്സ് സഫാരി,കാമല്‍ സഫാരി,വില്ലജ് സഫാരി,സ്വമ്മിംഗ് പൂള്‍,തീം ഡിന്നര്‍ തുടങ്ങി ഈ ഹോട്ടലിന് വിശേഷങ്ങള്‍ ഏറെയുണ്ട്.



Click it and Unblock the Notifications