ബിക്കാനീരിനും ജയ്പൂരിനും ഇടയിലെ സികാര്‍ ജില്ലയിലെ പട്ടണമാണിത്.മറ്റു സ്ഥലങ്ങളെ പോലെ തന്നെ മനോഹരങ്ങളായ ഹവേലികള്‍ തന്നെയാണ് ഇവിടുത്തെയും പ്രധാന ആകര്‍ഷണീയത. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കയംഖനി നാവാബ് ആയ ഫത്തേഹ് ഖാനാണ് ഇവിടം പണി കഴിപ്പിച്ചത്.
1865 ല്‍ നിര്‍മിക്കപ്പെട്ട ഗോയെങ്ക ഹവേലിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മറ്റു ഹവേലികളില്‍ എല്ലാം വച്ച് ഏറ്റവും മനോഹരമായ പെയിന്റിംഗ്സ് ഇവിടെയുണ്ട്. പിന്നെ ഇവിടുത്തെ മേല്‍ക്കൂരയിലെ ചിത്രപ്പണികളും ആരിലും വിസ്മയമുണര്‍ത്തുന്നവയാണ്. നന്ദ ലാല്‍ ദേവര,സരോഗി സിന്ഘനിയ എന്നീ ഹവേലികളും പ്രശസ്തമാണ്.



Click it and Unblock the Notifications