ഷില്ലോങിലെ ഏറ്റവും ഉയരത്തിലുള്ള വ്യൂപോയിന്റാണ് ഷില്ലോങ് കൊടുമുടി. സമുദ്ര നിരപ്പില്‍ നിന്നും 1,966 മീറ്റര്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും നോക്കിയാല്‍ ഷില്ലോങിന്റെ മുഴുവന്‍ പ്രദേശവും കാണാന്‍ കഴിയും. ഷില്ലോങില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്.
ഈ മലയില്‍ നിന്നാണ് നഗരത്തിന് ഷില്ലോങ് എന്ന പേര് ലഭിച്ചതെന്നാണ് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്. ഈ പ്രദേശത്തെ ഗോത്രസമൂഹം വിശ്വസിക്കുന്നത് അവരുടെ ദേവനായ ലെയ്‌ഷില്ലോങ് ഈ മലകളില്‍ വസിച്ച് കൊണ്ട് നഗരത്തെയും ജനങ്ങളെയും എല്ലാ വിപത്തുകളില്‍ നിന്നും രക്ഷിക്കുന്നതായാണ്. മലമുകളില്‍ വിശ്വാസകള്‍ക്ക് പ്രാര്‍ത്ഥിക്കാനായി ഒരു ശ്രീകോവിലുണ്ട്. മനോഹരമായ കാഴ്‌ചകള്‍ നല്‍കുന്ന ഷില്ലോങ് കൊടുമുടിയിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ റഡാര്‍ സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ വ്യോമസേന താവളത്തിന് സമീപത്തായാണ് വ്യൂപോയിന്റ്.



Click it and Unblock the Notifications