ഷിര്‍ദ്ദി മെയിന്‍ രോഡിലാണ് ഖണ്ഡോബ മന്ദിരം സ്ഥിതിചെയ്യുന്നത്. ഷിര്‍ദ്ദി ഗ്രാമത്തിന്റെ ദേവതയാണ് ഖണ്ഡോബ. ഖണ്ഡോബ, ബനായ്, മല്‍സായ് എന്നീ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്. ഒരിക്കല്‍ ഒരു വിവാഹസംഘത്തിനൊപ്പമെത്തിയ സായി ബാബ ഇവിടെയുള്ള ഒരു ആല്‍മരത്തിന് കീഴില്‍ ഇരിപ്പുറപ്പിച്ചുവത്രേ. ബാബയെക്കണ്ട ക്ഷേത്രപൂജാരി ആവോ സായി എന്ന് അദ്ദേഹത്തെ ക്ഷണിച്ചുവെന്നാണ് കഥ. ഈ ക്ഷേത്രത്തിലും കാലത്ത് 5 മുതല്‍ വൈകീട്ട് 10വരെയാണ് സന്ദര്‍ശന സമയം.



Click it and Unblock the Notifications